ഈ മോദിക്കിത് എന്തുപറ്റി ?ചിലയിടത്ത് വർഗീയത , ചിലയിടത്ത് മതേതരത്വം
Posted On May 17, 2024
0
177 Views
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ പ്രചാരണം ആരംഭിച്ചത് മുതൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാനമന്ത്രി പറയുന്നതിലൊന്നും യാതൊരു പൊരുത്തവും കാണാൻ സാധിക്കുന്നില്ല . ഇവിടെ ഒന്ന് പറഞ്ഞാൽ ,, അപ്പുറത്തേക്ക് മാറി നിന്ന് പറയുന്നത് മറ്റൊന്ന് ആണ് . കാര്യങ്ങൾ ഇത്തരത്തിൽ ആണ് ഇപ്പൊ മുന്നോട്ട് പോകുന്നത് . ഇതിനിടയിലാണ് ഇപ്പോൾ അടുത്ത അവകാശവാദവും ആയി മോദി എത്തിയിരിക്കുന്നത് . അത് ഇതാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണവും ബോംബിങ്ങും റമദാദാൻ മാസത്തിൽ ഞാൻ തടഞ്ഞു .. മാറി മാറി നടത്തിയ അവകാശവാദങ്ങളിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ചിരിപ്പിക്കാൻ നിരവധി അവസരങ്ങൾ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവുമൊടുവിൽ രംഗത്തു വന്നിരിക്കുന്നത് ഗസ്സയിൽ യുദ്ധം തടഞ്ഞുവെന്ന അവകാശവാദവുമായിട്ട് ആണ് . തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ‘വോട്ട് ജിഹാദ്’ നടത്തുന്നുവെന്ന് പ്രസംഗിച്ചതിന് ശേഷമാണ് അതിന് നേർവിപരീതമായി ‘ആജ് തക്’ ചാനലിലെ നാല് മുതിർന്ന മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ മുസ്ലിം വോട്ടുകൾ പിടിക്കാൻ ‘ആജ് തക്’ ചാനലിലൂടെ ഗസ്സ യുദ്ധം നിർത്തിച്ചെന്ന അവകാശവാദം മോദി നടത്തിയത്. ഗസ്സയിൽ റമദാൻ മാസമായിരുന്നുവെന്നും ആ സമയത്ത് ഞാൻ തന്റെ പ്രത്യേക ദൂതനെ ഇസ്രായേലിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു. ചുരുങ്ങിയത് റമദാനിലെങ്കിലും ഗസ്സയിൽ ബോംബിംഗും മറ്റു ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ട് മനസിലാക്കിക്കൊടുക്കാനായിരുന്നു ദൂതനെ അയച്ചത്. ഇത് നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നന്നായി പരിശ്രമിച്ചു. പിന്നീട് രണ്ടോ മൂന്നോ ദിവസമേ ആക്രമണമുണ്ടായുള്ളൂ. ഇതിനായി പ്രത്യേക ദൂതനെ ഞാൻ അയച്ചു. എന്നാൽ മുസ്ലിംകളുടെ പേരിൽ തന്നെ വിമർശിക്കുകയാണ്. റമദാനിൽ ഗസ്സയിൽ മോദി ആക്രമണം തടഞ്ഞിട്ടും അതിന്റെ പേരിൽ ‘പബ്ലിസിറ്റി’ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആണ് മോദി ഇതിനോട് കൂട്ടി ചേർത്ത് പറഞ്ഞത് . ഏത് ഇസ്രയേലിന്റെയും , ഏത് ഗസ്സ യുടെയും കാര്യമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത് എന്ന് ഒട്ടും മനസിലാകുന്നില്ല. ഏതോ പാരലൽ യൂണിവേഴ്സിൽ നടന്ന കാര്യമാകാനേ സാധ്യത ഉള്ളു . കാരണം നരേന്ദ്ര മോദിക്ക് അറിയാത്ത ഇസ്രയേലിനെയും , ബെഞ്ചമിൻ നെതന്യാഹുവിനെയും ഇന്ന് ലോക ജനതയ്ക്ക് അറിയാം . കഴിഞ്ഞ ആഴ്ച ഗസ്സ യിലെ അൽ ഷിഫാ ആശുപത്രിയിൽ കൂട്ടം കഴിമാടം കണ്ടെത്തിയത് മോദി അറിഞ്ഞിരുന്നോ ?അത് അൽ ഷിഫാ ആശുപത്രി കോമ്പൗണ്ടിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ കുഴിമാടം ആയിരുന്നു എന്ന് മോദി അറിഞ്ഞിരുന്നോ ? കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 49 ആയിരുന്നു എന്ന് അറിഞ്ഞിരുന്നോ ? ഒക്ടോബർ ഏഴിന് ശേഷം ഗസയിൽ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമായിരുന്നു അത് .ഇസ്രായേൽ ക്രൂരത എത്രത്തോളം ആണെന്ന് വെളിപ്പെടുത്തുന്നത്തിന്റെ ഏറ്റവും വലിയ തെളിവ് ആണ് ആ കൂട്ടക്കുഴിമാടങ്ങൾ. ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊലപ്പെട്ടവരിലേറെയും ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത് . പുറത്തെടുത്ത മൃതദേഹങ്ങളെല്ലാം ശിരസ് വിച്ഛേദിക്കപ്പെട്ട നിലയിൽ ആയിരന്നു ഉണ്ടായിരുന്നത് . ഗസ്സയിലെ പല ആശുപത്രികളിൽ നിന്നും കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയിട്ടുണ്ട് . അന്താരാഷ്ട്ര കോടതിയും , ഐക്യ രാഷ്ട്ര സഭയും ശക്തമായി എതിർത്തിട്ടും ചെവി കൊടുക്കാത്ത ഈ ഇസ്രയേലിനോടും , നെതന്യാഹുവിന്റെയും അടുക്കൽ ആണ് മോദി ദൂതനെ അയച്ച് യുദ്ധം നിർത്തി വെപ്പിച്ചത് എന്ന് പറയുന്നത്. . ഇതിനോടൊപ്പം തന്നെ മറ്റൊരു തമാശ കൂടി മോദി പറഞ്ഞിട്ടുണ്ട് അത് ഇതാണ് ,.. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിഷ്പക്ഷരല്ലെന്നും അതുകൊണ്ടാണ് താൻ വാർത്താസമ്മേളനം നടത്താത്തതെന്നും ആണ് മോദി പറഞ്ഞ മറ്റൊരു തമാശ . 'പാർലമെന്റിൽ മറുപടി നൽകാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവർത്തകർക്ക് അവരവരുടേതായ താൽപര്യങ്ങളാണുള്ളത്. മാധ്യമങ്ങൾ ഇന്ന് കക്ഷിതാൽപര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താൽപര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങൾക്ക് അറിയാം. മുൻകാലങ്ങളിൽ മാധ്യമങ്ങൾക്ക് മുഖമുണ്ടായിരുന്നില്ല. ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദർശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ' - എന്നാണ് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞത് . മോദി വാർത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമർശനമുയർത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തിൽ 10 വർഷം പിന്നിടുമ്പോഴും വാർത്താസമ്മേളനം നടത്താൻ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാർത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത് ഷായോടൊപ്പമാണ് അദ്ദേഹമെത്തിയത്. എന്തായാലും റഷ്യ- ഉക്രെയ്ൻ യുദ്ധം മോദി തഞ്ഞുവെന്ന അവകാശവാദം സംബന്ധിച്ച ‘പപ്പ നേ വാർ രുക്വ ദിയാ’ എന്ന പേരിൽ തീർത്ത ട്രോളുകളുടെ അലയൊലി സമൂഹ മാധ്യമങ്ങളിൽ തുടരുമ്പോഴാണ് രണ്ടാമത്തെ യുദ്ധവും നിർത്തിച്ചെന്ന അവകാശവാദവുമായി പ്രധാനമന്ത്രി എത്തുന്നത് .
Trending Now
കേരളത്തിന് സമീപം ചക്രവാത ചുഴി; മഴ ശക്തമാകും
October 26, 2024