വരുന്നത് കനത്ത മഴ; പാലക്കാടും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട്
Posted On May 18, 2024
0
376 Views
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടും ഇന്നുണ്ട്.
മേയ് 20, 21 തിയതികളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













