വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; പോളിങ് 67 ശതമാനം കടന്നു; വോട്ടര്മാരുടെ നീണ്ട നിര
Posted On April 26, 2024
0
238 Views

കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 11 മണിക്കൂര് പിന്നിട്ടപ്പോള് പോളിങ് 67 ശതമാനം.
ഇതുവരെയുള്ള കണക്കനുസരിച്ച് കണ്ണൂരിലാണ് ഏറ്റവുമധികം പോളിങ്. കുറവ് പോളിങ് പൊന്നാനിയിലാണ്. വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നതോടെ മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല് കടുത്ത ചൂട് വോട്ടര്മാരെ ബാധിക്കുന്നുണ്ട്.
വൈകീട്ട് ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് നീളും.