ചിരഞ്ജീവി ചിത്രം വിശ്വംഭര; കുനാൽ കപൂർ ജോയിൻ ചെയ്തു

ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ അണിയറപ്രവർത്തകർ ഓരോ തവണയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച താരങ്ങളും അണിയറപ്രവർത്തകരുമാണ് അണിനിരക്കുന്നത്.
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സംവിധായകൻ വസിഷ്ഠ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ കുനാൽ കപൂർ ചിത്രത്തിന്റെ ഭാഗമാവുകയാണ്. രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തൃഷ കൃഷ്ണനും അഷിക രംഗനാഥും ചിത്രത്തിൽ നായികമാരായി എത്തുന്നു. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് – എം എം കീരവാണി, ഛായാഗ്രഹണം – ചോട്ടാ കെ നായിഡു, പി ആർ ഒ – ശബരി