ആരാധകരെപ്പോലും വെറുപ്പിച്ച്, പൊട്ടിപ്പൊളിഞ്ഞ് മോഹൻലാലിൻറെ വൃഷഭയും; തെലുങ്കിലെ ബാലയ്യക്ക് ശേഷം മലയാളത്തിലെ ”ലാലയ്യ” ആയി മാറുകയാണോ കംപ്ലീറ്റ് ആക്ടർ ???
മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. ഈ വർഷത്തെ മോഹൻലാലിന്റെ മറ്റൊരു സൂപ്പർഹിറ്റായി മാറുമെന്ന് കരുതി ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ ആദ്യ ദിനം പിന്നിടുമ്പോൾ ഞെട്ടിപ്പിക്കുന്ന കളക്ഷൻ ആണ് സിനിമക്കുള്ളത്. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്.
ഇതിൽ 46 ലക്ഷം മലയാളം പതിപ്പിൽ നിന്നാണ്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് വളരെ മോശം ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ദിന ബുക്കിങ്ങുകളും വളരെ മോശമായിരുന്നു. അങ്ങേയറ്റം മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
മോഹൻലാൽ ചിത്രം വൃഷഭ ആരധകരെ തീർത്തും നിരാശപ്പെടുത്തി എന്നാണ് സമൂഹ മാധ്യമ കമന്റുകളിൽ നിന്നും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടി സരിത ബാലകൃഷ്ണനും കടുത്ത നിരാശ പങ്കുവെച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ് – ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം ‘ഗ്രാവിറ്റി’ കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് ചക്കയാണെന്ന് തോന്നുന്നു..
സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര ‘നെഗറ്റീവ് വൈബ്’ ആയിരുന്നു പടത്തിന്. കുടുംബസമേതം ധൈര്യമായി പോകാം… പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം.. ക്രിസ്തുമസിന് ഇത്രയും വലിയൊരു ‘പണി’ തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി എന്നാണ് സരിത ബാലകൃഷ്ണൻ പറയുന്നത്.
ഇത് മഗധീര എന്ന സിനിമ പോലെ പുനർജന്മവും അതിന്റെ പ്രതികാരവും ഒക്കെ പറയുന്ന ഒരു സിനിമയാണ്. എന്നാൽ ഈ സിനിമ വെറും തട്ടിക്കൂട്ട് ആണെന്ന് ആദ്യ അഞ്ച് മിനിറ്റിൽ തന്നെ മനസ്സിലാകും. സ്റ്റേജ് നാടകങ്ങളും ബാലെകളും ഒക്കെ ഇതിലും നല്ല രീതിയിൽ എടുക്കാറുണ്ട്.
ഒറിജിനൽ ഭാഷ തെലുങ്ക് ആണ്. എന്നാൽ മലയാളം ഡബ്ബ് വേർഷൻ ശരിക്ക് ഒരു നാടകം കാണുന്ന ഫീൽ ആയിരുന്നു.
മോഹൻലാലിന്റെ അഭിനയം പരമ ബോറായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒരു റിവ്യൂ പേജിൽ അക്ഷയ സെന്ററിൽ പോയ ഒരാളുമായാണ് മോഹൻലാലിനെ താരതമ്യം ചെയ്യുന്നത്. രാജസഭയിൽ നിന്നും ലാലേട്ടൻ ഇറങ്ങി വരുന്ന ഒരു സീനുണ്ട്. അക്ഷയ സെന്ററിൽ ആധാർ കാർഡ് തിരുത്താൻ ആദ്യമായി എത്തുന്ന ഒരു ആളിന്റെ ഭാവമാണ് രാജാവിന് ഉള്ളത്. ഒരു രാജാവ് ആയി സ്ക്രീനിൽ നിൽക്കുമ്പോൾ അത് കാണുന്നവർക്ക് അങ്ങനെ തോന്നുന്നില്ല. God Of Acting എന്നാണ് ഈ പടത്തിനു ടൈറ്റിൽ കൊടുത്തത്. അതിനോട് നീതിപുലർത്തുന്ന ഒരു രംഗം പോലും ഈ പടത്തിൽ ഇല്ല എന്നാണ് ആ റിവ്യൂ പറയുന്നത്.
എന്തായാലും പണത്തിനു വേണ്ടി ഒരു നടൻ ഇത്രയും തറലെവൽ ആകരുത്. ഇയാൾക്കാണല്ലോ ഈ വര്ഷം ദാദാ സാഹെബ് ഫാൽകെ അവാർഡ് ഒക്കെ കൊടുത്തത് എന്നോർക്കുമ്പോൾ മലയാളികളുടെ തല കുനിയും.
കോടികൾ കിട്ടുമ്പോൾ ചാടിക്കേറി അഭിനയിക്കുകയല്ല വേണ്ടത്. നല്ല കഥ, പുതുമ, വെറൈറ്റി കഥാപാത്രങ്ങൾ കിട്ടുമ്പോൾ, ആ റോൾ മികച്ചതാക്കാൻ എന്തും ചെയ്യുക എന്നതാണ് ഒരു യഥാർത്ഥ നടന് വേണ്ട ആദ്യ ക്വളിറ്റി. നിർഭാഗ്യവശാൽ മോഹൻലാലിന് ആ ക്വാളിറ്റി ഇല്ലാതായിരിക്കുന്നു.
മലയാളികൾ സ്നേഹത്തോടെ തന്നെയാണ് ലാലേട്ടാ എന്ന് വിളിച്ചത്. ദി കംപ്ലീറ്റ് ആക്ടർ എന്ന് സ്വയം പേരിട്ടതിൽ പരിഹസിച്ചെങ്കിലും, മോഹൻലാൽ ഒരു കംപ്ലീറ് ആക്ടർ ആണെന്ന് മലയാളികൾ അഭിമാനിച്ചിരുന്നു. എന്നാലിപ്പോൾ ലോക കൂതറ സിനിമയായ ഭ ഭ ബ ക്ക് പിന്നാലെ വൃഷഭയും പൊട്ടിപ്പൊളിഞ്ഞതോടെ ലാലേട്ടന് മലയാളികൾ തന്നെ ഒരു പുതിയ പേരും ചാർത്തിക്കൊടുക്കുന്നുണ്ട്. തെലിങ്കിൽ ബാലയ്യ ആണെങ്കിൽ ഇനി മലയാളത്തിൽ അഴിഞ്ഞാടാൻ പോകുന്നത് ലാലയ്യ ആയിരിക്കും എന്നാണ് കമന്റുകൾ. ആ നിലവാരത്തിലേക്ക് കൂപ്പ് കുത്തുകയാണ് ഗോഡ് ഓഫ് ആക്ടിങ്.












