“ഗെയിം ചേഞ്ചർ” പ്രീ-റിലീസ് ഇവന്റ്; റാം ചരൺ- ശങ്കർ ചിത്രത്തിന് വിജയാശംസകളുമായി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ
റാം ചരൺ- ശങ്കർ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ ഗെയിം ചേഞ്ചറിൻ്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയിൽ നടന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിച്ച ചിത്രം ജനുവരി 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രത്തിൽ എസ്. ജെ. സൂര്യ, അഞ്ജലി, ശ്രീകാന്ത്, നവീൻ ചന്ദ്ര എന്നിവരുൾപ്പെടെയുള്ളവരാണ് മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. പ്രീ-റിലീസ് പരിപാടിയുടെ മുഖ്യാതിഥിയായ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ചിത്രത്തിന്റെ ടീമിന് വിജയാശംസകൾ നേർന്നു.
ശങ്കറിന്റെ ശക്തമായ കഥപറച്ചിലിനെയും രാം ചരണിൻ്റെ പ്രതിബദ്ധതയെയും പ്രശംസിച്ച പവൻ കല്യാൺ, ഓരോ വിജയത്തിലും കൂടുതൽ എളിമ പ്രകടിപ്പിക്കുന്ന രാം ചരണിൻ്റെ അടിസ്ഥാന സ്വഭാവം രൂപപ്പെടുത്തിയതിന് ചിരഞ്ജീവിയെയും പ്രശംസിച്ചു. രംഗസ്ഥലം, ആർആർആർ എന്നീ ചിത്രങ്ങളിൽ റാം ചരൺ നടത്തിയ മികച്ച പ്രകടനങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു അഭിനന്ദിച്ചു. ഒരു മന്ത്രിയും കളക്ടറും തമ്മിലുള്ള സംഘർഷം അവതരിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും, ഇരട്ട വേഷത്തിൽ റാം ചരൺ ഗംഭീര പ്രകടനമാണ് ഇതിൽ നടത്തിയതെന്നും സംവിധായകൻ ശങ്കർ പറഞ്ഞു. ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ചതിന് നിർമ്മാതാവ് ദിൽ രാജു ആന്ധ്ര പ്രദേശ് സർക്കാരിന് നന്ദി പറഞ്ഞപ്പോൾ, ചടങ്ങിൽ സംസാരിച്ച നടന്മാരായ എസ്ജെ സൂര്യയും ശ്രീകാന്തും രാം ചരണിൻ്റെ അർപ്പണബോധത്തെയും അഭിനയ മികവിനെയും പ്രശംസിച്ചു. സംസ്ഥാന ഛായാഗ്രഹണ മന്ത്രി കണ്ടുല ദുർഗേഷ്, എം. എൽ. എ. മാരായ ഗോരന്ത്ല ബുച്ചയ്യ ചൌധരി, ആദിറെഡ്ഡി വാസു, ബത്തുല ബലറാം, കോളികപുടി ശ്രീനിവാസ്, എം. എൽ. സി. ഹരി പ്രസാദ്, കെ യു ഡി എ ചെയർമാൻ തുമ്മല ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ യഥാർത്ഥ ഗെയിം ചെയ്ഞ്ചർ എന്നാണ് മറുപടി പ്രസംഗത്തിൽ റാം ചരൺ പവൻ കല്യാണിനെ വിശേഷിപ്പിച്ചത്. ചിത്രത്തിന് അദ്ദേഹം നൽകിയ വലിയ പിന്തുണയ്ക്ക് റാം ചരൺ നന്ദി അറിയിക്കുകയും ചെയ്തു. സംഗീത സംവിധായകൻ തമൻ, ഗാനരചയിതാക്കളായ രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, സംഭാഷണ രചയിതാവ് സായ് മാധവ് ബുറ, അഭിനേതാക്കളായ നവീൻ ചന്ദ്ര, അഞ്ജലി, ശ്രീകാന്ത്, പൃഥ്വി, റച്ച രവി, സംവിധായകൻ സുജീത്, നിർമ്മാതാവ് ഹൻഷിത എന്നിവർ ആയിരുന്നു ചടങ്ങിലെ മറ്റു അതിഥികൾ. ആകർഷകമായ ആഖ്യാനവും ശക്തമായ പ്രകടനങ്ങളും കൊണ്ട്, ഗെയിം ചേഞ്ചർ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, ദിൽ രാജു പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ഗെയിം ചേഞ്ചർ നിർമ്മിക്കുന്നത്. എസ്വിസിയും ആദിത്യറാം മൂവീസും ചേർന്നാണ് ചിത്രം തമിഴിൽ നിർമ്മിക്കുന്നത്. അനിൽ തടാനിയുടെ ഉടമസ്ഥതയിലുള്ള എ. എ ഫിലിംസ് ആണ് ചിത്രം ഹിന്ദിയിൽ പുറത്തിറക്കുന്നത്.
പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജ് കഥ രചിച്ച ചിത്രത്തിന്റെ രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.