വലിയ സന്തോഷം, പിന്തുണച്ചവർക്ക് നന്ദി; ഷംല ഹംസ
സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി ഷംല ഹംസ. വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ഷംല ഹംസ പറഞ്ഞു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംല ഹംസയെ പുരസ്കാരത്തിനർഹയാക്കിയത്. തനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയ കഥാപാത്രം ആയിരുന്ന ഫെമിനിച്ചി ഫാത്തിമയിലേതെന്ന് ഷംല പറഞ്ഞു.
മറ്റുള്ള താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചുവെന്നും അവാർഡ് തന്റെ മാത്രം നേട്ടം അല്ലെന്നും ഷംല ഹംസ പറഞ്ഞു. മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഉണ്ടായത്തിനാലാണ് അവാർഡ് ലഭിച്ചത്. താൻ ഒരു തുടക്കക്കാരിയാണെന്നും പുരസ്കാരനേട്ടം പ്രചോദനമാണെന്നും ഷംല ഹംസ വ്യക്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഫാസിൽ മുഹമ്മദ് നേടിയിരുന്നു. വലിയ സന്തോഷമുണ്ടെന്നും മുന്നോട്ട് പോക്കിന് കരുത്ത് പകരുന്നതാണ് നേട്ടമാണെന്നും ഫാസിൽ പ്രതികരിച്ചു.












