ലൈംഗിക ആരോപണം മാത്രമല്ല, ബാബുരാജ് പണം വെട്ടിപ്പും നടത്തി: മോഹൻലാൽ ചികിത്സക്ക് നൽകിയ 40 ലക്ഷം ബാബുരാജ് എടുത്തെന്ന് സരിത നായർ

എ എം എം എ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജ് വീണ്ടും വിവാദ കുരുക്കിൽ ആകുകയാണ്. ബാബുരാജിൻറെ സ്ഥാനാർഥിത്വത്തെ ചൊല്ലി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ ആരോപണവിധേയരായവർ ചുമതല സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന നിയമത്തെ കാറ്റിൽ പറത്തിയാണ് താരം മത്സരിക്കുന്നത്.
ഇപ്പോഴിതാ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി സരിതാ നായരും രംഗത്ത് എത്തിയിരിക്കുകയാണ്. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നും തന്റെ ചികിത്സാ സഹായത്തിന് മോഹൻലാൽ നൽകിയ വലിയൊരു തുക, ഏതാണ്ട് 40 ലക്ഷത്തോളം രൂപ ബാബുരാജ് വകമാറ്റിയെന്നാണ് സരിത പറയുന്നത്. ആ കാശ് എടുത്ത് ബാബുരാജ് സ്വന്തം ലോൺ കുടിശ്ശിക അടച്ചു തീർത്തെന്നും സരിത ആരോപിക്കുന്നു.
സരിത വിശദമായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്ന് അറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന, ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചതിയൻ ബാബുരാജ് ആയത് കൊണ്ട് മാത്രമാണ് ഇത് പറയുന്നത്. 2018 ൽ അതായത് എന്റെ അസുഖങ്ങളുടെ തുടക്കത്തിൽ നല്ല ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു.
2018 ൽ എൻറെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി, സ്വന്തം പേരിൽ ഉണ്ടായിരുന്ന Kerala Financial Corporation ൻറെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി. ഇതേപോലെ ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഇദ്ദേഹം AMMA. യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ… സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്? ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്… “അമ്മ” യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ് എന്ന് പറഞ്ഞാണ് ആ കുറിപ്പ് അവർ അവസാനിപ്പിക്കുന്നത്.
ബാബുരാജിനെതിരെ മാല പാർവ്വതി അടക്കമുള്ള താരങ്ങൾ പലരും പരാതി പറയുന്നുണ്ട്. ബാബുരാജായാലും തന്റെ മക്കളായാലും ആരോപണം വന്നാൽ വിശദീകരിക്കണമെന്ന് നടി മല്ലിക സുകുമാരനും അമ്മ പ്രതിസന്ധിയിലാകാതിരിക്കാൻ ബാബുരാജ് ധാർമികത കാണിക്കണമെന്ന് നടി മാല പാർവതിയും ആവശ്യപ്പെട്ടു. ബാബുരാജ് ഉൾപ്പെടെയുള്ള ആളുകൾക്ക് നേരെ മുന്നേ ഉണ്ടായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻലാൽ പ്രസിഡന്റായ മുൻ ഭരണസമിതി രാജിവച്ചത്.
ആരോപണമുണ്ടായപ്പോൾ ദിലീപും വിജയ് ബാബുവും, സിദ്ദിഖും മാറിനിന്നെങ്കിൽ ബാബുരാജിന് മാത്രം എന്ത് പ്രത്യേകത എന്നാണ് അമ്മ അംഗങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം. വലിയ ഒരു വിഭാഗം അംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് സാഹചര്യമെന്നും മാല പാർവതി പറയുന്നു.
ബാബുരാജിനെതിരെ ലൈംഗിക ആരോപണങ്ങൾ മാത്രമല്ല ഉയരുന്നത്. ഇപ്പോൾ സരിത നായർ പറഞ്ഞതുപോലെ വലിയ വലിയ സാമ്പത്തിക ഇടപാടുകളിലെ ഇയാളുടെ പങ്കും ചോദ്യം ചെയ്യപ്പെടുകയാണ്.
അതും കൂടാതെ സരിത നായരുടെ പോസ്റ്റിന് കീഴിലായി ബാബുരാജ് ഒരു കൊലയാളിയും, ഗുണ്ടയുമാണെന്ന് വരെ ചിലർ പറയുന്നുണ്ട്. കൊച്ചിയിലെ തിയേറ്റർ തൊഴിലാളിയുടെ മരണത്തിന് പിന്നിലും ബാബു രാജിന്റെ കൈകൾ ആണെന്നാണ് അവർ പറയുന്നത്.