മേക്കപ്പ് മാന് വിക്രമന് നായര് അന്തരിച്ചു
Posted On October 1, 2025
0
113 Views
പ്രശസ്ത സിനിമാ മേക്കപ്പ് മാന് വിക്രമന് നായര് അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. നിരവധി സിനിമകളില് മേക്കപ്പ് മാനായി വിക്രമൻ നായർ പ്രവര്ത്തിച്ചിട്ടുണ്ട്.
മെരിലാന്റ് സിനിമാസിന്റെയും സംവിധായകരായ പ്രിയദര്ശന്, വേണു നാഗവള്ളി, ശ്രീകുമാരന് തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ് മാനായിരുന്നു. ചലച്ചിത്രലോകത്തെ പ്രമുഖർ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.












