മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം ‘നോൺ വയലൻസ്’

മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസിന്റെ റിലീസ് ഉടൻ. എ കെ പിക്ചേഴ്സിന്റെ ബാനറിൽ ലേഖ നിർമിക്കുന്ന ചിത്രത്തിൽ ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ മികച്ച കഥയോട് കൂടിയാണ് ചിത്രം എത്തുന്നത്.
90കളിലെ മധുരൈ കാലഘട്ടമാണ് ചിത്രം സംസാരിക്കുന്നത്. മധുരൈ ജയിലിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രധാനമായും കാണിക്കുന്നത്. തുടർച്ചയായ മൂന്നാം വിജയത്തിന് അരികെയാണ് സംവിധായകൻ അനന്ത കൃഷ്ണൻ. പ്രേക്ഷകർക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിക്കും.
അദിതി ബാലൻ, ഗരുഡ രാം, ആദിത്യ കതിർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രീകരണം അവസാന ഘട്ടത്തിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടീസർ, ട്രെയിലർ വിവരങ്ങൾ ഉടൻ പുറത്ത് വരും. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം – എൻ എസ് ഉദയകുമാർ, എഡിറ്റർ – ശ്രീകാന്ത് എൻ ബി, കലാസംവിധാനം – പപ്പനാടു സി ഉദയകുമാർ, ആക്ഷൻ – മഹേഷ് മാത്യു, വരികൾ – വിവേക്, സൂപ്പർ സുബു, പി ആർ ഒ – ശബരി