നടൻ രവീന്ദ്ര ബെര്‍ഡെ അന്തരിച്ചു
പ്രശസ്ത ഹിന്ദി, മറാത്തി സിനിമാ താരം രവീന്ദ്ര ബെര്‍ഡെ അന്തരിച്ചു. 78 വയസായിരുന്നു. അന്നനാളത്തില്‍ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ടാറ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ട് ദിവസം മുമ്ബായിരുന്നു അദ്ദേഹം മുംബൈയിലെ വസതിയില്‍ മടങ്ങിയെത്തിയത്. ഇതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
നാടക അഭിനേതാവായിരുന്ന രവീന്ദ്ര 1985-ല്‍ വാഹിനിച്ചി മായ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. അനില്‍ കപൂറും അജയ് ദേവ്ഗണും മുഖ്യ വേഷങ്ങളിലെത്തിയ നായക്, സിംഗം, ദി റിയല്‍ ഹീറോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നര്‍മ്മവും ഗൗരവവും കലര്‍ന്ന ഒട്ടനവധി വേഷങ്ങളാണ് ഹിന്ദിയിലും മറാത്തിയിലുമായി അദ്ദേഹം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചത്.