കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല!; മോഹൻലാല്‍ കാണാനെത്തിയെന്നും വിവരം
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് കവിയൂർ പൊന്നമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരത്തെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടി. കുറച്ച് ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു വാർത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം.