സംഗീത സംവിധായകന് ആര്.സോമശേഖരന്‍ അന്തരിച്ചു
സംഗീത സംവിധായകന് ആര്.സോമശേഖരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ആശുപത്രിയിലായരുന്നു അന്ത്യം. 77 വയസായിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ ജാതകം എന്ന ചിത്രത്തിലെ ‘പുളിയലക്കരയോളം പുടവചുറ്റി’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1992ല്‍ ആര്‍ദ്രം എന്ന ചിത്രത്തിന് സംഗീതം നല്കി.
പിന്നീട് 2003ല്‍ പതിനൊന്നു വര്‍ഷത്തിനു ശേഷം വേനല്‍ക്കാലം എന്ന ചിത്രത്തിലൂടെ മടങ്ങിവരവു നടത്തി. 2019 ല്‍ മിസ്റ്റര്‍ പവനായി എന്ന ചിത്രത്തിലാണ് അവസാനമായി സംഗീതം പകര്‍ന്നത്. എട്ടു ചിത്രങ്ങളിലാണ് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചത്. സംവിധായകന് സുരേഷ് ഉണ്ണിത്താന് ഇളയ സഹോദരനാണ്.
ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന് സുരേഷ് ഉണ്ണിത്താന് ഇളയ സഹോദരനാണ്. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.