നയന്‍താരയും വിഘ്നേഷും വിവാഹിതരായി
നയന്‍താരയും വിഘ്നേഷും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ വിവാഹ ചിത്രം പുറത്തു വിട്ടത്. ഷാരൂഖ് ഖാന്, രജനികാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, വിജയ്, സൂര്യ, ജ്യോതിക, രാധിക ശരത്കുമാര്, ശരത് കുമാര്‍, കാര്‍ത്തി, എ എല്‍ വിജയ്, ദിലീപ് തുടങ്ങിയവര്‍ വിവാഹത്തിനെത്തി. മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ വിവാഹ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
On a scale of 10…
— Vignesh Shivan (@VigneshShivN) June 9, 2022
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F
ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. ബുധനാഴ്ച രാത്രിയായിരുന്നു മെഹന്ദി ചടങ്ങ്. വിവാഹത്തിന്റെയോ മെഹന്ദിയുടെയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നെറ്റ്ഫ്ളിക്സിനു വേണ്ടി വിവാഹ ദൃശ്യങ്ങള്‍ ഗൗതം മേനോന്റെ മേല്‍നോട്ടത്തില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കായി വിലയേറിയ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരന്റെയും വധുവിന്റെയും ചിത്രം പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകളും അതിഥികള്‍ക്ക് വിതരണം ചെയ്തു.
Content Highlight: Nayantara, Vighnesh, Wedding, Shah Rukh Khan, Rajni Kanth