എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം “മദ്രാസി” : കേന്ദ്ര കഥാപാത്രത്തിൽ ബിജു മേനോനും

ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിൽ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “മദ്രാസി” എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്ബ്സ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്.
ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : മാസ്റ്റർ ദിലീപ് സുബ്ബരായൻ , പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.