പ്രശസ്ത സംവിധായകൻ കുമാര്‍ സാഹ്നി അന്തരിച്ചു
Posted On February 25, 2024
0
282 Views

സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായി അസുഖങ്ങളെ തുടർന്ന് കൊല്ക്കത്തയില്വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മായാദർപ്പണ്‍, കസ്ബ, തരംഗ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്. സമാന്തര സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് കുമാർ സാഹ്നി. 1972ല്‍ പുറത്തിറങ്ങിയ മായാ ദർപ്പണ്‍ ആണ് ആദ്യ സിനിമ. മികച്ച ഹിന്ദി ചിത്രത്തിനുള്ള അവാർഡും മായാദർപ്പണിന് ലഭിച്ചിരുന്നു. 2019ല്‍ കേരള സംസ്ഥാന ചലച്ചിത്ര അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.