ത്രീഡിയിൽ വിസ്മയം തീർത്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ !
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുമ്പോൾ, ചിത്രത്തിന്റെ ത്രീഡി വിസ്മയത്തിൽ അഭിരമിച്ച പ്രേക്ഷകർ സിനിമയെ ഹൃദയത്താൽ സ്വീകരിച്ചു. കേരളത്തിൽ 320 സ്ക്രീനുകളിലായ് പ്രദർശനം തുടരുന്ന ചിത്രത്തിന്റെ 190 സ്ക്രീനുകളും ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. മികച്ച ദൃശ്യവിരുന്നും കിടിലൻ സൗണ്ട് ട്രാക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം ഇതിനോടകം 500 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയിരിക്കുന്നത്.
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന ‘കൽക്കി 2898 എഡി’ ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്കരിക്കുന്ന ‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി.