മുഖ്യമന്ത്രി സ്റ്റാലിനെ വിവാഹം ക്ഷണിക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും എത്തി
സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഷ്നേഷ് ശിവനും വ്യാഴാഴ്ച വിവാഹിതരാവുകയാണ്. ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിക്കാൻ ഇരുവരും ചെന്നൈയിൽ എത്തി. ഉദയനിധി സ്റ്റാലിനും ഇവർക്കൊപ്പമുണ്ടായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്.
പല തവണയായി നയൻതാരയും വിഘ്നേഷും വിവാഹിതരാവുന്നു എന്ന തരത്തിലുള്ള പ്രാചാരണങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയ പേജിലൂടെ രണ്ടു പേരും പുറത്തുവിട്ടിരുന്നു. ജൂൺ ഒൻപതിന് മഹാബലിപുരത്തുവെച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തിൽ പറയുന്നത്.
കഴിഞ്ഞ ആറ് വർഷമായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഓ 2 എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ പൃഥ്വിരാജ് നയൻതാര ടീം ഒന്നിക്കുന്ന ഗോൾഡാണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അജിത് നായകനായെത്തുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്നേഷ് ശിവൻ.
Content Highlight: Nayanthara – Vignesh Shivan wedding, MK Stalin