പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ ! ടീസർ പുറത്ത്…

പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസ് ചെയ്തു. “ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി” എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായി പവൻ കല്യാൺ എത്തുന്ന ചിത്രത്തിൽ മുഗൾ ചക്രവർത്തിയായ് എത്തുന്നത് ബോബി ഡിയോളാണ്. കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ എം രത്നമാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകരായ ജ്ഞാനശേഖർ വിഎസും മനോജ് പരമഹംസയുമാണ് നിർവഹിക്കുന്നത്. നിധി അഗർവാൾ, എം. നിസ്സാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവർ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം 2024ന്റെ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
2015 ഒക്ടോബർ 22ന് പുറത്തിറങ്ങിയ ഇന്ത്യൻ തെലുങ്ക് ഭാഷാ പ്രണയയുദ്ധ ചിത്രം ‘കാഞ്ചെ’, ശ്രിയ ശരൺ, ഹേമ മാലിനി, നന്ദമുരി ബാലകൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017 ജനുവരി 12ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘ഗൗതമിപുത്ര ശതകർണി’, ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കി 2019 ജനുവരി 25ന് പ്രദർശനത്തിനെത്തിയ ‘മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി’ തുടങ്ങിയ ചിത്രങ്ങൾ കൃഷ് ജഗർലമുടിയാണ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തോട് സാമ്യമുള്ള ചിത്രമാണ് ‘ഹരിഹര വീര മല്ലു’. പതിനേഴാം നൂറ്റാണ്ടിലെ ഐതിഹാസിക വീരനായ ഒരു കുറ്റവാളിയെ വലിയ ക്യാൻവാസിലൂടെ അവതരിപ്പിക്കുന്ന ‘ഹരിഹര വീര മല്ലു’വിനായ് ചാർമിനാർ, ചെങ്കോട്ട, മച്ചിലിപട്ടണം തുറമുഖം തുടങ്ങിയവയുടെ വമ്പൻ സെറ്റുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.
മുൻ കമ്മിറ്റ്മെൻ്റുകളും സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസവും കാരണം ക്രിഷ് ജഗർലമുടിയുടെ മേൽനോട്ടത്തിൽ ‘നട്ട്പുക്കാഗ’, ‘പടയപ്പ’ എന്നിവയുടെ തുടർ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കാൻ പോകുന്നു. എന്ന് ‘എനക്ക് 20 ഉനക്ക് 18’, ‘നീ മനസ്സു നാക്കു തെലുസു’, ‘ഓക്സിജൻ’ എന്നീ ചിത്രങ്ങളുടെ സംവിധായകനും കൾട്ട് ബ്ലോക്ക്ബസ്റ്ററുകളുടെ രചയിതാവായ് പ്രവർത്തിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസിനോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.
ചിത്രസംയോജനം: പ്രവീൺ കെ എൽ, ഗാനരചന: ‘സിരിവെണ്ണേല’ സീതാരാമ ശാസ്ത്രി, ചന്ദ്രബോസ്, വിഷ്വൽ ഇഫക്റ്റ്സ്: ഹരി ഹര സുതൻ, സോസോ സ്റ്റുഡിയോസ്, യൂണിഫി മീഡിയ, മെറ്റാവിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, കോറിയോഗ്രഫി: ബൃന്ദ, ഗണേഷ്, ആക്ഷൻ: ഷാം കൗശൽ, ടോഡോർ ലസാരോ ജൂജി, രാം-ലക്ഷ്മൺ, ദിലീപ് സുബ്ബരായൻ, വിജയ് മാസ്റ്റർ, പിആർഒ: ശബരി.