നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി
തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരും വിവാഹ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
രവീന്ദര്‍ നിര്‍മ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തമിഴിൽ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.
സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമോ തുടങ്ങിയ സിനിമകകളാണ് രവീന്ദ്രന് നിര്‍മ്മിച്ചത്. അവതാരകയായി എത്തിയ മഹാലക്ഷ്മി അവതാരകയായി എത്തിയ മഹാലക്ഷ്മി ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. വാണി റാണി, ചെല്ലമേ, ഓഫീസ്, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച ടെലിവിഷൻ പരമ്പരകള്‍.
Content highlights – Ravinder Chandrasekhar, Mahalakshmi, married