സിദ്ധാർത്ഥ ഫൈൻ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി
 
			    	    തെലുങ്കിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ബ്രാൻഡ് ആയ സിദ്ധാർത്ഥ ഫൈൻ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി സ്ഥാനമേറ്റു. തന്റെ മുത്തച്ഛനായ ഇതിഹാസ താരം ശ്രീ നന്ദമൂരി താരക രാമറാവുവിന്റെയും പിതാവ് നന്ദമൂരി ബാലകൃഷ്ണയുടെയും വിശിഷ്ടമായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പൊയ്ക്കൊണ്ടാണ് ശ്രീമതി. നന്ദമൂരി തേജസ്വിനി, ഈ ജനപ്രിയ ജ്വല്ലറി ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി എത്തുന്നത്. തേജസ്വിനിയുടെ ഭർത്താവ് ശ്രീ മത്തുകുമല്ലി ശ്രീ ഭരത്, ബഹുമാന്യനായ അക്കാദമിക് വിദഗ്ദ്ധനും രാഷ്ട്രീയനേതാവും വിശാഖപട്ടണത്തെ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗവുമാണ്.

നന്ദമൂരി കുടുംബത്തിനും തെലുങ്ക് സിനിമയുടെ ആരാധകർക്കും ഒരു സുപ്രധാന നിമിഷമാണ് ഇത്. തെലുങ്ക് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രശസ്തമായ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ സിദ്ധാർത്ഥ ഫൈൻ ജ്വല്ലേഴ്സ് ആയുള്ള ഈ സഹകരണം, തേജസ്വിനിയുടെ കലാപരമായ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുക മാത്രമല്ല, നന്ദമൂരി കുടുംബത്തിന്റെ സാംസ്കാരിക സ്വാധീനത്തിന്റെയും പൊതു ഇടപഴകലുകളുടെയും പാരമ്പര്യം തുടരുകയും ചെയ്യുന്നു.

ഇതിനു വേണ്ടി ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട തേജസ്വിനി തൻ്റെ ചാരുതയും ആകർഷകമായ സാന്നിധ്യവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ദൈവത്വത്തിൻറെ ആൾരൂപമായി ആണ് താരം സ്ക്രീനിലെത്തിയത്. നന്ദമൂരി കുടുംബത്തിന്റെ പാരമ്പര്യം പിന്തുടർന്ന് കൊണ്ട്, തേജസ്വിനി അഭിനയത്തിലും നൃത്തത്തിലും അസാധാരണമായ വൈഭവം ആണ് പ്രദർശിപ്പിച്ചത്. ഇത് തന്റെ അരങ്ങേറ്റമായിരുന്നിട്ടും, പരിചയസമ്പന്നനായ ഒരു കലാകാരന്റെ ആത്മവിശ്വാസവും വൈദഗ്ധ്യവും അവർ പ്രകടിപ്പിച്ചു. ഡി. യമുന കിഷോർ സംവിധാനം ചെയ്ത ഈ ബ്രാൻഡ് പ്രമോഷണൽ വീഡിയോ തേജസ്വിനിയുടെ മനോഹാരിതയും കയ്യടക്കവും ഗംഭീരമായി പകർത്തിയിട്ടുണ്ട്.

ബൃന്ദാ മാസ്റ്ററുടെ നൃത്തസംവിധാനം, എസ് തമന്റെ മനോഹരമായ സംഗീതം എന്നിവ ഈ വീഡിയോക്ക് പകർന്നു നൽകിയ ഊർജം വളരെ വലുതാണ്. കമ്പനിയുടെ ഡയറക്ടർമാർ ആയ സെലിബ്രിറ്റി ഡിസൈനർ ശ്രീമതി. നാഗിനി പ്രസാദ് വെമൂരി, ശ്രീമതി. ശ്രീമതി മത്തുകുമില്ലി, ശ്രീമതി. ശ്രീദുർഗ കത്രഗഡ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ , സംഘടനയെ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീ വെമൂരി കൃഷ്ണ പ്രസാദ്, ശ്രീമതി. നന്ദമൂരി തേജസ്വിനി ബ്രാൻഡ് അംബാസഡറായി എത്തിയതിലുള്ള സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
ബ്രാൻഡ്- സിദ്ധാർത്ഥ ഫൈൻ ജ്വല്ലേഴ്സ്, ബ്രാൻഡ് അംബാസഡർ- ശ്രീമതി. നന്ദമൂരി തേജേശ്വിനി, സംവിധാനം- ഡി. യമുന കിഷോർ, സംഗീതം- തമൻ എസ്.
എഡിറ്റർ- നവീൻ നൂലി, ഛായാഗ്രഹണം- അയങ്ക ബോസ്, കലാസംവിധായകൻ- അവിനാഷ് കൊല്ല, സെലി
 
			    					         
								     
								     
								        
								       













