രവിശങ്കറിൻ്റെ വധുവാരെന്ന കൺഫ്യൂഷന് വിരാമമായേക്കും: സമ്മർ ഇൻ ബെത്ലഹേമിൻ്റെ രണ്ടാം ഭാഗം വരുന്നു.

മനോഹരമായ കഥയും ദൃശ്യഭംഗിയും ഭാവഗാനങ്ങളുമായി മലയാളികളുടെ മനം കവർന്ന സമ്മർ ഇൻ ബെത്ലഹേം എന്ന ചിത്രത്തിൽ ജയറാം അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രത്തിനെ പ്രണയിക്കുന്ന മുറപ്പെണ്ണ് ആരാണെന്ന തർക്കം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. രവിശങ്കറും അഞ്ച് മുറപ്പെണ്ണുങ്ങളും പൂച്ചയുമെല്ലാം പ്രേക്ഷകമനസിൽ ഇപ്പോഴും ഒരു “കൺഫ്യൂഷനാ“യി നിലനിൽക്കുകയാണ്.
എന്നാൽ ഈ കൺഫ്യൂഷന് വിരാമമാകുമെന്ന സൂചനയാണ് നിർമ്മാതാവായ സിയാദ് കോക്കർ നൽകുന്നത്. പ്രേക്ഷകമനസുകളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന സമ്മർ ഇൻ ബെത്ലഹേം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സിയാദ് കോക്കർ പറഞ്ഞു. ജയസൂര്യ , മഞ്ജു വാര്യർ, ഷിവദ എന്നിവർ അഭിനയിച്ച പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോ‘ എന്നാ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്.

മലയാളികളിൽ ഗൃഹാതുരുത്വം ഉണർത്തുന്ന ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച കോക്കേഴ്സ് മൂവീസിൻ്റെ ബാനറിലായിരിക്കും രണ്ടാം ഭാഗത്തിൻ്റെ നിർമ്മാണം. സമ്മർ ഇൻ ബെത്ലെഹേമിൻ്റെ സംവിധായകൻ സിബി മലയിലുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിയാദ് കോക്കർ പറഞ്ഞു. ഓഡിയോ ലോഞ്ചിൻ്റെ വേദിയിൽ വേച്ച് അദ്ദേഹം മഞ്ജു വാര്യരുടെ ഡേറ്റും ചോദിച്ചു.
- ബില്യൺ ബീസ് തട്ടിപ്പ്; ഇരയായവരിൽ ഭൂരിഭാഗവും പ്രവാസികൾ
- ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; കോട്ടയത്ത് എടിഎം കൗണ്ടർ തല്ലി തകർത്തു
- പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ
- 110 കെവി ലൈനില് തട്ടി; കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു
- Mark the date.
“മഞ്ജു എന്റെ കുടുംബ സുഹൃത്താണ്. കലാകാരി അല്ലെങ്കിൽ സിനിമപ്രവർത്തക എന് നിലയിലുള്ള ബന്ധമല്ല മഞ്ജുവിനോടുള്ളത്. ഒറ്റ സിനിമയിലെ മഞ്ജു എന്റെ കൂടെ വന്നിട്ടുള്ളൂ – ‘സമ്മർ ഇൻ ബെത്ലെഹം’. തീർച്ചയായിട്ടും അതിന്റെ രണ്ടാം ഭാഗത്തിലും മഞ്ജുവുണ്ടാകും. അത് ഞാനും സിബിയും പ്ലാൻ ചെയ്യുന്നുണ്ട്. മഞ്ജുവിനെ ഞാൻ വിളിച്ചു വരുത്തും. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്…”
സിയാദ് കോക്കറിന്റെ ഈ വാക്കുകൾക്ക് മറുപടിയെന്നവണ്ണം മഞ്ജു വാര്യർ ഒരു പുഞ്ചിരിയും നൽകി.
1998ൽ റിലീസ് ചെയ്ത സമ്മർ ഇൻ ബെത്ലഹേമിൽ വലിയ താരനിരയായിരുന്നു അണിനിരന്നത്. മഞ്ജു വാര്യർ , സുരേഷ് ഗോപി , ജയറാം എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മൂവരും ഒന്നിക്കുന്ന രണ്ടാം ഭാഗം മലയാള സിനിമ ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുമെന്ന് നിസംശയം പറയാം.