എമ്പുരാന് സിനിമയുടെ ഓള് ഇന്ത്യ ബുക്കിങ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ച് 21 രാവിലെ 9 മണി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന്റെ ട്രെയ്ലര് ഒടുവില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് റിലീസ് ചെയ്യാനിരുന്ന ട്രെയ്ലര് പുലര്‍ച്ചെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ട്രെയ്ലര് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിനെ പ്രശംസിച്ചുകൊണ്ട് സിനിമ മേഖലയിലെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. സംവിധായകരായ എസ്എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, അമിതാബ് ബച്ചന്, കൂടാതെ മലയാളത്തിലെ നിരവധി താരങ്ങളും അഭിനന്ദനവും ആശംസയും അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എല്ലാവര്ക്കും തന്റെ എക്സ് അക്കൗണ്ടിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.