ആടുജീവിതം വ്യാജ പതിപ്പ് ഇറങ്ങിയത് കാനഡയില്‍ നിന്ന്; അന്വേഷണം മലയാളികളെ കേന്ദ്രീകരിച്ച്
ആടുജീവിതം വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത് കാനഡയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബർസെല്‍ നിലവില്‍ അന്വേഷണം നടത്തുകയാണ്.
ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകർത്തിയതായും വിവരമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലില്‍ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു.
അതേസമയം, സിനിമയുടെ വ്യാജ പതിപ്പിറങ്ങിയെന്ന് പരാതി നല്കി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.
കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ റിലീസ് ആയാല്‍ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇത്തരം ഐപിടിവികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പില്‍ ഉണ്ട്.