‘കളങ്കാവൽ’ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. പോസ്റ്ററിൽ കാറിലിരിക്കുന്ന ഒരാളുടെ കൈ പിടിച്ചു തിരിക്കുന്ന, മമ്മൂട്ടിയുടെ ചിത്രമാണുള്ളത്. മമ്മൂട്ടി വായിൽ കടിച്ചു പിടിച്ചിരിക്കുന്ന സിഗരറ്റും മുഖത്തെ കട്ട വില്ലൻ അപ്പിയറൻസും മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടി ഗ്രേ ഷേഡിൽ ഉള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഊഹങ്ങളെല്ലാം ശരിവെച്ച പോലെ ”കളങ്കാവൽ” എന്ന ടൈറ്റിലിന് കിഴിൽ ‘ദി വെനം ബിനീത്’ എന്നൊരു ക്യാപ്ഷനും അണിയറപ്രവർത്തകർ കൊടുത്തിട്ടുണ്ട്. ഒപ്പം റിലീസായ രണ്ടാമത്തെ പോസ്റ്ററിൽ വിനായകന്റെ ചിത്രമാണുള്ളത്.