‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അറബി വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.

മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി സിഇഒ മിസ്റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു.

ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അറബിക്ക് വേർഷൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രേത്യേകം നന്ദി അറിയിച്ചു.
മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7നോടൊപ്പം ജിഎംഎച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.