ഇർഷാദ് അലിയും എം എ നിഷാദും നായകന്മാരാകുന്ന ടു മെൻ ആഗസ്റ്റ് അഞ്ചിന് തീയ്യേറ്ററുകളിലേക്ക്
ഇർഷാദ് അലിയും എം എ നിഷാദും നായകന്മാരാകുന്ന കെ.സതീഷ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ടു മെൻ ആഗസ്റ്റ് 5ന് കേരളത്തിലെ തീയേറ്ററുകളിലെത്തും. മരുഭൂമിയിലൂടെയുള്ള ഒരു കാർ യാത്രയിൽ അപരിചിതരായ രണ്ടുപേർക്ക് നേരിടേണ്ടിവരുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്. മിന്നൽ മുരളിയുടെ എക്സികുട്ടീവ് പ്രെഡ്യൂസറായ മാനുവൽ ക്രൂസ് ഡാർവിനാണ് ഡി ഗ്രൂപ്പിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇർഷാദ് അലി, സംവിധായകൻ എംഎ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.
മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ് വി സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഡി ഗ്രൂപ്പാണ് വിതരണക്കാർ. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: കണ്ടന്റ് ഫാക്ടറി.