ഡേർട്ടി പിക്ചറിന്റെ രണ്ടാം ഭാഗത്തിൽ വിദ്യാബാലനില്ല
ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചറിന്റെ രണ്ടാം ഭാഗത്തിൽ വിദ്യാ ബാലനായിരിക്കില്ല കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുക. പരിഗണനയിൽ മറ്റ് രണ്ട് താരങ്ങളാണ് ഉള്ളത്. ഏക്താ കപൂർ നിർമിച്ച് കനിക ദില്യൺ തിരക്കഥയെഴുതുന്ന ഡേർട്ടി പിക്ചർ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക.
തപ്സി പന്നു, കൃതി സനോൻ എന്നീ 2 നായികമാരാണ് ഡേർട്ടി പിക്ചർ 2 ൽ കേന്ദ്രകഥാപാത്രമായി പരിഗണിക്കുന്ന പട്ടികയിൽ വരുന്നത്. കങ്കണ റണാവത്തിനെയാണ് ആദ്യം പരിഗണിച്ചിരുന്നത് എന്നാൽ കങ്കണ ഈ വേഷം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. 2023 ആദ്യ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Content Highlights – dirty picture 2, Vidyabalan