ഝാൻസി എന്ന ‘ന്യൂട്രൽ കുട്ടി’യായി വാഫ ഖതീജ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ കാരക്ടർ പോസ്റ്റർ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിൽ ഝാൻസി എന്ന കഥാപാത്രമായി നടി വാഫ ഖതീജ. ഈ കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു. ഗാംഗ്സ് ഓഫ് 18 , വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വാഫ ഖതീജയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഒരു ന്യൂട്രൽ കുട്ടി എന്ന വിശേഷണത്തോടെയാണ് ഈ കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന തലക്കെട്ടോടെ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോർമാറ്റിൽ ആണ് ഇതിലെ കാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്യുന്നത്. ജനുവരി 23 നാണ് ചിത്രം ആഗോള റിലീസായി പ്രദർശനത്തിന് എത്തുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്
ഡയറികുറിപ്പിന്റെ ശൈലിയിലുള്ള കാരക്ടർ പോസ്റ്റർ പ്രകാരം, ഝാൻസി ഒരു കുറ്റകൃത്യത്തിൽ സംശയിക്കുന്ന പെടുന്ന ആൾ അല്ലെന്നും, എന്നാൽ അവൾ എന്തോ ഒളിക്കുന്നുണ്ട് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. എല്ലാ ദിവസവും 6 മണിക്ക് അവൾ ആസാദ് റോഡിലൂടെ നടന്നു പോകുന്നത് കാണാം എന്നും അവൾ പൂജ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആണെന്നും ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഝാൻസി ഒരു ഐടി പ്രൊഫെഷണൽ ആണെന്നും കാരക്ടർ പോസ്റ്ററിലൂടെ പറയുന്നു. വിജി വെങ്കടേഷ് അവതരിപ്പിക്കുന്ന മാധുരി, വിജയ് ബാബു അവതരിപ്പിക്കുന്ന ടോണി എന്നീ കഥാപാത്രങ്ങളുടേയും ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. ആദ്യാവസാനം രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചത്. മമ്മൂട്ടിയെ കൂടാതെ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.