‘എമ്പുരാന് ചരിത്ര വിജയം ആശംസിക്കുന്നു, എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ’: മമ്മൂട്ടി

നാളെ റിലീസ് ആകുന്ന എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. എമ്പുരാന്റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ചരിത്ര വിജയം ആശംസിക്കുന്നു.
ലോകത്തിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, എന്നും മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിക്ക് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തി. നിങ്ങളുടെ ആശംസയ്ക്ക് നന്ദി മമ്മൂക്ക. അതും മലയാള സിനിമയുടെ ഇതിഹാസത്തിൽ നിന്നും. ഇത് വളരെ പ്രത്യേകത നിറഞ്ഞ ആശംസയാണ്.നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നാളെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. ശ്രീ ഗോകുലം സിനിമാസ് , ആശിർവാദ് സിനിമാസ്, ലൈക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.