സ്വർണ്ണം വീണ്ടും കുതിക്കുന്നു
Posted On December 11, 2024
0
132 Views

തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്ക് സ്വർണം കുതിക്കുന്നു. ഒരു പവന് 640 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58000 കടന്നു. ഇന്ന് 58,280 രൂപയാണ് ഒരു പവന് നല്‍കേണ്ടത്. 7285 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്.
ആഗോള വിപണിയിലും സ്വർണ വില കുത്തനെ ഉയരുകയാണ്. അതിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയില്‍ മുന്നേറ്റം ഉണ്ടാകുന്നത്. 56720 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. ഇന്ന് രേഖപ്പെടുത്തിയതാണ് ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്.