സ്വര്ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്ധിച്ചത് 640 രൂപ
Posted On February 18, 2025
0
49 Views

സ്വര്ണവിലയില് ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്ധിച്ച സ്വര്ണവില ഇന്ന് 240 രൂപയാണ് ഉയര്ന്നത്. 63,760 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
വീണ്ടും റെക്കോര്ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്ണവില വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നാണ് പവന് വില ചരിത്രത്തില് ആദ്യമായി അറുപതിനായിരം കടന്നത്.