കുതിപ്പ് തുടര്ന്ന് സ്വര്ണവില: ഇന്നും 320 രൂപ കൂടി
Posted On October 19, 2024
0
237 Views

സംസ്ഥാനത്ത് സ്വർണ വിലയില് വീണ്ടും കുതിപ്പ്. പവന്റെ വില 58,000 രൂപ കടന്നു. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇത്. ശനിയാഴ്ച പവന്റെ വില 320 രൂപ ഉയർന്ന് 58,240 രൂപയായി.
കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,839 രൂപയിലെത്തി.