560 രൂപ വര്ധിച്ച് സ്വര്ണവില
Posted On June 6, 2024
0
381 Views
സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. കഴിഞ്ഞദിവസം പവന് 160 രൂപ കുറഞ്ഞ സ്വര്ണവില ഇന്ന് വന്കുതിപ്പാണ് നടത്തിയത്.
ഒറ്റയടിക്ക് പവന് 560 രൂപയാണ് വ്യാഴാഴ്ച കൂടിയത്. ഗ്രാമിന് 70 രൂപയാണ് വര്ധിച്ചത്.
ഇതോടെ ഒരു പവന് സ്വര്ണത്തിന് 53,840 രൂപയിലും ഗ്രാമിന് 6,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തിന്റെ വില 5,600 രൂപയായി. വെള്ളിയുടെ വിലയും ഉയര്ന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് ഉയര്ന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയാണ്.












