സ്വര്‍ണം പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്തിന് സ്വർണത്തിന്റെ വിലയില്‍ വർദ്ധനവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 53720 രൂപയാണ്.
പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 6715 രൂപയാണ്. ഒരു പവന് ആഭരണം വാങ്ങുന്നവര്‍ 58000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51000 രൂപ കൈയ്യില്‍ കിട്ടും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാടിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 600 രൂപയാണ് പവന്മേല് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 54000ത്തിലേക്ക് അടുക്കുകയാണ് പവന് വില.
ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് കഴിഞ്ഞ ഏഴാം തിയ്യതി ആയിരുന്നു. പവന് 54080 രൂപയായിരുന്നു അന്ന്.