ഞെട്ടിച്ച് സ്വര്ണ വില; വീണ്ടും സര്വ്വകാല റെക്കോര്ഡില്
Posted On March 13, 2025
0
47 Views

കേരളത്തില് സ്വര്ണവില കുത്തനെ വര്ധിച്ചു. ആഗോള വിപണിയില് വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്ധനവ്. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു.
കേരളത്തില് ഇന്ന് ഒരു പവന് സ്വര്ണത്തിന് 64960 രൂപയാണ് വില. 440 രൂപയാണ് ഇന്ന് വര്ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 55 രൂപ വര്ധിച്ച് 8120 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്ണം ഗ്രാമിന് 45 രൂപ വര്ധിച്ച് 6680 രൂപയായി. കേരളത്തില് വെള്ളിയുടെ വിലയില് ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിരക്കില് തുടരുകയാണ്.