തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 57,000ന് മുകളില്‍
Posted On December 3, 2024
0
192 Views

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളില്‍ എത്തി.
ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് 57,000ന് മുകളില്‍ എത്തിയത്. 57,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.