സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്.
എങ്കിലും 54000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. 54,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഇടിഞ്ഞത്.