സംസ്ഥാനത്ത് അനക്കമില്ലാതെ തുടർന്ന് സ്വർണവില
Posted On February 23, 2025
0
109 Views

സംസ്ഥാനത്ത് അനക്കമില്ലാതെ തുടർന്ന് സ്വർണവില. 64000ന് മുകളിൽ തന്നെയാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർധിച്ചത്. 64360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 8045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. അടുത്ത ദിവസങ്ങളിൽ 65,000 എന്ന സൈക്കോളജിക്കല് ലെവലും കടന്ന് സ്വര്ണവില കുതിക്കുമെന്ന സൂചനകള് ഉണ്ട്.