കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 57,000 കടന്നു
Posted On October 16, 2024
0
2.9K Views

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് 300 രൂപ വർധിച്ചതോടെ പവന് 57,000 രൂപ കടന്നു.
ആറ് ദിവസത്തിനിടെ 1000 രൂപയാണ് വർധിച്ചത്. 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 56,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒക്ടോബർ നാലിന് 56,960 രൂപയിലെത്തിയിരുന്നു. ഇതാണ് പഴങ്കഥയായത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025