സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില കുത്തനെ ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതല്‍ വെടിനിർത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. ഇന്നലെ രൂപ ശക്തി പ്രാപിച്ചതോടെ സ്വർണവിലയില്‍ നേരിയ ഇടിവാണ് ഉണ്ടായത്.