സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 520 രൂപ
Posted On February 27, 2025
0
119 Views
സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
20ന് സ്വര്‍ണവില രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്.











