സ്വര്ണവിലയില് വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു
Posted On August 22, 2024
0
284 Views

സംസ്ഥാനത്ത് സ്വർണവിലയില് വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് വില 53, 440ലെത്തി. ഇന്നലെ 53, 680 ആയിരുന്നു വില.
ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 6,710ല് നിന്ന് 6,680ലെത്തി. ഇന്നലെ പവന് 400 രൂപ കൂടി ഈ മാസത്തെ ഉയർന്ന വിലയായ 53, 680ല് എത്തിയിരുന്നു. ആഗോള വിപണിയില് ഔണ്സ് സ്വർണവില 2500 ഡോളറില് നില്ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
പണിക്കൂലിയടക്കം ഒരു പവന് 58,000 രൂപയിലധികം നല്കേണ്ടിവരും. വെള്ളിവിലയില് മാറ്റമില്ല.