സ്വര്ണവില വീണ്ടും 58,000ല് താഴെ
Posted On November 11, 2024
0
144 Views

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 58,000ല് താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില.
ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു സ്വര്ണവില. 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില് എത്തിയ സ്വര്ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില് കണ്ടത്. എന്നാല് ഇന്ന് വീണ്ടും വില കുറയുകയായിരുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025