സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്; പവന് 320 രൂപ കുറഞ്ഞു
Posted On March 22, 2025
0
14 Views

റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് ഇടിവ്. 320 രൂപയാണ് ഇന്ന് കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 8230 രൂപയാണ്.
സംസ്ഥാനത്ത് വില 66,480 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ തുടര്ച്ചയായ രണ്ടാം ദിവസമാണ് വിലയില് ഇടിവ് നേരിടുന്നത്. ഈ വാരത്തിന്റെ തുടക്കത്തില് ചൊവ്വാഴ്ചയാണ് സ്വര്ണവില ആദ്യമായി 66,000 തൊട്ടത്.
Trending Now
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്
February 28, 2025