സ്വര്‍ണവില കുറഞ്ഞു; ഇനിയും നിരക്ക് മാറുമെന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്ബന്‍ കുറവ്. ഇന്ന് രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറച്ചിരിക്കുകയാണ് വ്യാപാരികള്‍.
ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചുകൊണ്ട് പ്രഖ്യാപനം വന്ന പിന്നാലെയാണ് കേരള വിപണിയിലും വില കുറഞ്ഞിരിക്കുന്നത്. പവന് 53960 രൂപ, ഗ്രാമിന് 6745 രൂപ എന്നിങ്ങനെയായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയും പവന് 51960 രൂപയുമാണ് ഏറ്റവും പുതിയ വില. പവന് 2000 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളത്.
വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറഞ്ഞേക്കും. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല ദിനമാണ് ഇനി വരുന്നത് എന്ന് പറയാം. ആഗോള വില നിലവാരത്തിന് അനുസരിച്ച് വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വന്നേക്കും.