കേരളത്തില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷം ഇന്നുണ്ടായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
കേരളത്തില്‍ 22 കാരറ്റ് പവന് സ്വര്‍ണത്തിന് 57840 രൂപയാണ് ഇന്നത്തെ വില. 58000ത്തിന് താഴേക്ക് സ്വര്‍ണവില എത്തി എന്നതു നേട്ടമാണ്. ആഭരണം വാങ്ങാനിരുന്നവര്‍ അവസരം മുതലെടുക്കുമെന്നാണ് പ്രതീക്ഷ. പവന് സ്വര്‍ണത്തിന് 440 രൂപയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7230 രൂപയിലെത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് 5970 രൂപയാണ് ഗ്രാം വില. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 3 രൂപ കുറഞ്ഞ് 98 രൂപയിലെത്തി.