സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വൻ ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ്. ഇന്ന് 1080 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,085 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,729 രൂപയുമായി. രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയില്‍ 1500ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില 57,760 രൂപയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു.