ആറ് ദിവസത്തിനിടയിലെ കുറഞ്ഞ സ്വര്‍ണവില; ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം
കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. നേരിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.
വിലയിലെ മാറ്റവും പണിക്കൂലി, ജിഎസ്ടി എന്നിവയില്‍ വരുന്ന ആനുപാതിക കുറവും ചേരുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയിലെത്തുന്നത്.
ഈ ഒരു ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50680 രൂപയും കൂടിയത് 54520 രൂപയും ആയിരുന്നു. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് ഇന്ന് വില കുറയാന്‍ കാരണം. ഏറ്റവും പുതിയ വില സംബന്ധിച്ച് അറിയാം…
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53240 രൂപയാണ്. കഴിഞ്ഞ ദിവസം 53480 രൂപയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 6655 രൂപയിലെത്തി. ഈ മാസം 24ന് 53280 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും വില പിന്നീട് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നാണ് ആ വിലയേക്കാള്‍ താഴേക്ക് സ്വര്‍ണമെത്തിയത്.