സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
Posted On June 14, 2024
0
244 Views

സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ വില 52,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6590 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വർണവില ഇപ്പോള് 53,000ല് താഴെയാണ്.